KOYILANDY DIARY.COM

The Perfect News Portal

ശിവദാസൻ മല്ലികാസിൻ്റെ രണ്ടാം ഓർമ്മ ദിനം ആചരിച്ചു

കൊയിലാണ്ടി: കോൺഗ്രസ്സ് നേതൃത്വത്തിൽ ശിവദാസൻ മല്ലികാസിൻ്റെ രണ്ടാം ഓർമ്മ ദിനം ആചരിച്ചു. കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ സജീവമായിരുന്ന ശിവദാസൻ മല്ലികാസിൻ്റെ വേർപാട് പൊതു സമൂഹത്തിന് തീരാ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് നേതാക്കൾ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ അദ്ധ്യക്ഷതവഹിച്ചു. 
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ബ്ലോക്ക്പ്രസിഡണ്ട്, ലയണ്‍സ് ക്ലബ്ബ് ഭാരവാഹി, പ്രഭാത് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ നിലകളില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു എന്ന്  നിജേഷ് അരവിന്ദ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയ പ്രവർത്തകൾ ഛായാ ചിത്രത്തിൽ പുഷാപാർച്ചന നടത്തി.
പി. രത്ന വല്ലി, മുരളി തോറോത്ത്, രജീഷ് വെങ്ങളത്ത് കണ്ടി, എം എം ശ്രീധരൻ, രാജേഷ് കീഴരിയൂർ, പി. വി വേണുഗോപാൽ, കെ. പി വിനോദ് കുമാർ, അഡ്വ : സതീഷ് കുമാർ, ശോഭന വി. കെ, രാമൻ ചെറുവക്കാട്ട്, അഞ്ജുഷ, പ്രദീപൻ സി. കെ എന്നിവർ നേതൃത്വം നൽകി. 
Share news