സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം.
സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം. നിലവില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ തുടരുകയാണ് അദ്ദേഹം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ധേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ സിപിഐ(എം) കേന്ദ്ര കമ്മിറ്റി അറിയിച്ചു.
