ശബരിമല സ്വർണ്ണ മോഷണക്കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി
.
ശബരിമല സ്വർണ്ണ മോഷണക്കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി. ജയറാമിന്റെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്. പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെത്തി മൊഴി രേഖപ്പെടുത്തിയത്.

പോറ്റിയെ ശബരിമലയിൽ വെച്ചാണ് പരിചയപ്പെട്ടതെന്നും അവിടെ മുതലാണ് ബന്ധം ആരംഭിച്ചതെന്നും ജയറാം മൊഴി നൽകിയതായാണ് വിവരം. രണ്ടാം തവണയാണ് ജയറാമിൻ്റെ മൊഴിയെടുക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴിയെടുത്തത്.
Advertisements




