KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി അനുസ്മരണവും രക്തദാനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി അനുസ്മരണവും രക്തദാനവും സംഘടിപ്പിച്ചു. മുൻ എംഎൽഎയും സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ടുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കേരള ഗവൺമെന്റ് ഹോസ്പിറ്റൽ വർക്ക്സ് യൂണിയൻ സിഐടിയു അംഗവും എച്ച് എം സി  ജീവനക്കാരിയുമായ സിസ്റ്റർ ലിനിയുടെ ഓർമ്മദിനമാണ് മെയ് 21, സ്വന്തം ജീവൻ നൽകി നിപ്പ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ മുന്നിൽ നിന്ന സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണ്.
അത്യന്തം അപകടകാരിയായ വൈറസിന് മുമ്പിൽ വിറങ്ങലിച്ചു പോയ ഒരു ജനതയ്ക്ക് തന്റെ ജീവിതത്തിലൂടെ ധൈര്യം പകരുകയാണ് ലിനി അന്ന് ചെയ്തത്. ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെയും ത്യാഗമനോഭാവത്തിന്റെയും സേവന സന്നദ്ധതയുടെയും പ്രതീകമാണ് സിസ്റ്റർ ലിനി. എൻ ജി ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മിനി കെ, Dr. മംഗള, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ ഒഞ്ചിയം, രശ്മി പി എസ്, ലജിഷ എ പി, ബിജീഷ്, ശാലിനി തുടങ്ങിയവർ സംസാരിച്ചു. KGHDSEU CITU നേതൃത്വത്തിൽ അനുസ്മരണ ദിനങ്ങളിൽ മുൻ വർഷത്തെപ്പോലെ ജീവനക്കാർ രക്തദാനം നൽകി.