KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സിസ്റ്റർ ലിനി രക്തസാക്ഷി ദിനവും ലഹരി വിരുദ്ധ സദസും സംഘടിപ്പിച്ചു

നിപ വൈറസിൻ്റെ അനശ്വര രക്തസാക്ഷി ലിനിയുടെ 7-ാം മത് ചരമ വാർഷിക ദിനം കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും അനുസ്മരണ പരിപാടികൾ നടത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന ലിനി സിസ്റ്റർ അനുസ്മരണം CITU കൊയിലാണ്ടി ഏരിയ വൈസ് പ്രസിഡണ്ട് ടി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സദസ്സ് ഡോക്ടർ അസീസ് ഉദ്ഘാടനം ചെയ്തു.KGHDSEU ജില്ലാ സെക്രട്ടറി ഡി എം സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

2018 മെയ് 21 നാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്ന ലിനി നിപ വൈറസ് ബാധിച്ച് മരണപ്പെടുന്നത്. സിസ്റ്റർ ലിനിയടക്കം 17 പേരുടെ ജീവനുകളാണ് നിപ വൈറസ് കവർന്നെടുത്തത്. മരണത്തോട് മല്ലിടുമ്പോഴും അസാമാന്യ ധൈര്യമാണ് ലിനി പ്രകടിപ്പിച്ചത്. ലിനിയുടെ ഓർമ്മകൾ എക്കാലവും നിലനിർത്തുന്നതിനു വേണ്ടി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പ്രിയ സിസ്റ്ററുടെ രക്തസാക്ഷി ദിനത്തിൽ പതാക ഉയർത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. യൂണിയൻ KGHDSEU CITU അംഗവും പേരാമ്പ്ര താലൂക്ക് ആശുപത്രി വികസന സമിതി ജീവനക്കാരിയായ സിസ്റ്റർ ലിനി രക്തസാക്ഷിത്വ ദിനമായ മെയ് 21 ന് കേരളത്തിലെ സർക്കാർ ആശുപത്രികളിലെ മുഴുവൻ യൂണിയൻ അംഗങ്ങളും ബാഡ്ജ് ധരിച്ച് അനുസ്മരണ യോഗങ്ങൾ സംഘടിപ്പിക്കും.
ദീപം തെളിയിക്കലും നടക്കും. അനുസ്മരണ യോഗത്തിൻ്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവർക്കായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ലിനിയുടെ ഓർമ്മകൾ മുഴുവൻ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക്  കൂടുതൽ ആത്മവിശ്വാസവും കരുത്തും പകരും എന്നതിൽ തർക്കമില്ല.
ആശുപത്രി സ്റ്റാഫ്  കൗൺസിൽ സെക്രട്ടറി ഡോക്ടർ സുനിൽ, നേഴ്സിങ് സൂപ്രണ്ട് വനജ, citu കൊയിലാണ്ടിഏരിയ ജോ. സെക്രട്ടറി യു കെ പവിത്രൻ, KGHDSEU സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ ഒഞ്ചിയം, ലജിഷ AP, സജേഷ്, പ്രേമലത സുഗുണൻ, ശൈലേഷ്, ബിജീഷ് തുടങ്ങിയവർ സംസാരിച്ചു. ജോൺ സെക്രട്ടറി ലീന A K സ്വാഗതവും യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി വിനീത നന്ദിയും പറഞ്ഞു.
Share news