KOYILANDY DIARY.COM

The Perfect News Portal

എസ്ഐആർ: മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണർ വിളിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

.

എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ വീണ്ടും യോഗം വിളിച്ചത്.

 

തദ്ദേശ തെരഞ്ഞടുപ്പ് കഴിഞ്ഞതിനാൽ എസ്ഐആർ നടപടിക്രമങ്ങൾക്ക് കൂടുതൽ സഹകരണം രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ ആവശ്യപ്പെടും. സമയം കൂടുതൽ നീട്ടി നൽകണമെന്ന മുൻ യോഗങ്ങളിൽ ആവശ്യം രാഷ്ട്രീയ പാർട്ടികളും ഉന്നയിക്കും. ഇതുവരെ 99.71% ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശേഖരിക്കാനാകാത്ത ഫോമുകളുടെ എണ്ണം 24,92,578 ആയി ഉയർന്നിട്ടുണ്ട്.

Advertisements

 

എസ്‌ഐആറിൽ ബിഎൽഓമാർക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് ക‍ഴിഞ്ഞ ആ‍ഴ്ച നോട്ടീസ് നൽകിയിരുന്നു. ജോലിഭാരം കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

Share news