KOYILANDY DIARY.COM

The Perfect News Portal

സൂരജ്‌ സന്തോഷിനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗായകരുടെ സംഘടനയായ ‘സമം’

തിരുവനന്തപുരം: സൂരജ്‌ സന്തോഷിനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗായകരുടെ സംഘടനയായ “സമം’ (സിങ്ങേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ മലയാളം). സൂരജിന് ചെറിയൊരു പിണക്കം എന്നേ കരുതുന്നുള്ളൂവെന്നും, കുടുംബത്തിലെ പ്രശ്‌നം എന്ന നിലയിൽ സംസാരിക്കുമെന്നും ഭാരവാഹികളായ വിജയ്‌ യേശുദാസ്‌, സുദീപ്‌ കുമാർ തുടങ്ങിയവർ പറഞ്ഞു.

“രാജിവെയ്‌ക്കുന്നു എന്ന്‌ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പിൽ ഒരു മെസേജ്‌ അയച്ചിട്ട്‌ ലെഫ്‌റ്റ്‌ ആവുകയാണ്‌ സൂരജ്‌ ചെയ്‌തത്‌. സൂരജിന് ചെറിയൊരു പിണക്കം എന്നേ ഞങ്ങൾ കരുതുന്നുള്ളൂ. കുടുംബത്തിലെ പ്രശ്‌നം എന്ന നിലയിൽ സംസാരിക്കും. രാഷ്ട്രീയ, ജാതി, മത വ്യത്യാസമില്ലാതെ സം​ഗീതത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന കൂട്ടായ്‌മയാണിത്. സംഘടനയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമേ സംഘടന എന്ന നിലയിൽ പ്രവർത്തിക്കേണ്ടതുള്ളൂ. വ്യക്തിപരമായ വിഷയങ്ങളിൽ സംഘടന എന്ന നിലയിൽ പ്രതികരിക്കേണ്ട ബാധ്യതയില്ല. 

 

ഇതൊരു രാഷ്ട്രീയ വിഷയമാണ്. രണ്ടുപേരും സംഘടനയിലെ അം​ഗങ്ങളാണ്. രണ്ടുപേർക്കും പിന്തുണ നൽകിയിട്ടില്ല. പല ചിന്താ​ഗതിയുള്ളവരാണ് സംഘടനയിൽ ഉള്ളത്. സംഘടനയുടെ ലക്ഷ്യത്തിനായാണ് ഞങ്ങൾ ഒന്നിച്ചുനിൽക്കുന്നത്. അദ്ദേഹം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്തുണ നൽകാത്തതിനാൽ രാജിവെക്കുന്നു എന്ന് മെസേജ് അയക്കുക മാത്രമാണ് ചെയ്‌തത്’ – ഭാരവാഹികൾ പറഞ്ഞു.

Advertisements
Share news