സിൽവർ കോളേജ് എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു
പേരാമ്പ്ര : സിൽവർ കോളേജ് എൻ.എസ് എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. കടിയങ്ങാട് മുതുവണ്ണാച്ച ഗവ: എൽ പി. സ്കൂളിൽ പൊതു പരിപാടികളോടെ നടന്ന ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ വി. കെ. റംഷീദ്, ഗ്രാമപഞ്ചായത്ത് അംഗം ആതിര, എൻ.എസ് എസ് സെക്രട്ടറി തേജലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ” മാലിന്യമുക്ത നാളേക്കായി യുവകേരളം ” എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പിൽ ഡോ: ഇ, വി ആനന്ദ്,മുൻ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ദിലീപ് കണ്ടോത്ത് , മഹേഷ് ചെക്കോട്ടി, പി.സി സന്തോഷ്, ടി.എ ജാനറ്റ്, എക്സൈസ് ഓഫീസർ രഘുനാഥ്, എന്നിവർ വിവിധ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസ്സ് നടത്തി.

ക്യാമ്പിന്റെ ആദ്യ ദിനം മുതൽ പൊതുജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സമാപന യോഗത്തിൽ വാർഡ് പഞ്ചായത്തംഗം ആതിര അദ്ധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. വിനോദ് കുമാർ ഡോ: പി.ടി അബ്ദുൾ അസീസ് (സെക്രട്ടറി, കർമ്മ ചാരിറ്റബിൾ ട്രസ്റ്റ്) എ.കെ തറുവയി ഹാജി (കോളേജ് ഗവേണിങ്ങ് ബോഡി ചെയർമാൻ) ഷീബ (ഹെഡ്മിസ്റ്റ്രസ്, ജി എൽ പി.എസ്. മുതുവണ്ണാച്ച) സ്ക്കൂൾ പി.ടി. എ പ്രസിഡണ്ട് കരീം എന്നിവർ സംസാരിച്ചു. വി.കെ റംഷീദ് സ്വഗതവും തേജലക്ഷ്മി നന്ദിയും പറഞ്ഞു.

