പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചരണം.. നാളെ പോളിംഗ് ബൂത്തിലേക്ക്
നാളെ പോളിംഗ് ബൂത്തിലേക്ക്. 23 ദിവസം നീണ്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനാണ് ഇന്നലെ തിരശീല വീണത്. ആവേശം വാനോളമുയർത്തിയ കൊട്ടിക്കലാശമാണ് സംസ്ഥാനമെമ്പാടും ദൃശ്യമായത്. കലാശക്കൊട്ടിൽ കേരത്തിലെ തെരുവുകളാകെ ചുവന്നു തുടുത്തു. റോഡ് ഷോയും റാലികളും കലാപരിപാടികളുമായി നാടിനെ ഇളക്കിമറിച്ചായിരുന്നു പരസ്യപ്രചാരണം.

നിശബ്ദ പ്രചരണ ദിവസമായ ഇന്ന് പരമാവധി വോട്ടർമാരിലേക്ക് എത്താനാണ് സ്ഥാനാര്ത്ഥികള്ളും പ്രവര്‍ത്തകരും ശ്രമിക്കുന്നത്. പരസ്യ പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ ലഭിച്ച മുൻതൂക്കം അവസാനംവരെ നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വസത്തിലാണ് എല്‍ഡിഎഫ്.




