സിദ്ധാര്‍ത്ഥന്‍ കേസ്; അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ എത്രയും പെട്ടെന്ന് കേന്ദ്രം വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സിദ്ധാര്‍ത്ഥന്‍ കേസിൽ അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ എത്രയും പെട്ടെന്ന് കേന്ദ്രം വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നും കോടതി പറഞ്ഞു.പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തിലെ അന്വേഷണം സിബിഐ ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുള്ള വിജ്ഞാപനം മാര്‍ച്ച് 9നാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് ഇടപെടലാവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്.

