KOYILANDY DIARY.COM

The Perfect News Portal

ചരിത്രം കുറിക്കാനൊരുങ്ങി ശുഭാൻഷു ശുക്ല മെയ് 29 ന് ബഹിരാകാശത്തേക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ‌എസ്‌എസ്) സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനാകാനൊരുങ്ങി ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ശുഭാൻഷു ശുക്ല ഉൾപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയോം-4 (ആക്‌സ്-4) ദൗത്യം മെയ് 29ന് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് സ്പേസ് എക്‌സിന്‍റെ ബഹിരാകാശ പേടകത്തിലായിരിക്കും ആക്‌സ്-4 വിക്ഷേപണം.

നാല് ബഹിരാകാശ യാത്രികരാണ് ധൗത്യത്തിൽ ഉണ്ടാകുക. അമേരിക്കക്കാരിയായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സാവോസ് ഉസാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് ദൗത്യത്തിന്‍റെ ഭാഗമാകുന്ന മറ്റ് യാത്രികർ. 2,000 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ശുഭാൻഷു ശുക്ല, 2019 ലാണ് ഇന്ത്യയുടെ ബഹിരാകാശയാത്രിക പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും ശേഷം റഷ്യയിലും ഇന്ത്യയിലും കഠിനമായ പരിശീലനം നേടുന്നതും. ഇന്ത്യൻ വ്യോമസേന (IAF) ഗ്രൂപ്പ് ക്യാപ്റ്റനായി സേവനമനുഷ്‌ഠിക്കുന്ന ശുഭാൻഷു ശുക്ലയായിരിക്കും ആക്‌സ്-4 ദൗത്യത്തിലെ പൈലറ്റ്. ശാസ്ത്രീയ ഗവേഷണം, ആശയവിനിമയം, വാണിജ്യ പ്രവർത്തനങ്ങൾ എന്നീ ലക്ഷ്യങ്ങളുമായാണ് ദൗത്യം വിക്ഷേപിക്കാനിരിക്കുന്നത്.

Share news