മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറ്റി

ചെങ്ങോട്ടുകാവ്: എടക്കുളം മുതുകുറ്റിൽ ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറ്റി. മഹോത്സവത്തോടനുബന്ധിച്ച് തേങ്ങയേറും പാട്ടും, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി അനന്തകൃഷ്‌ണൻ പുല്ലിക്കലിന്റെ സഹ കാർമ്മികത്വത്തിലും നടന്നു.
.

.
ചടങ്ങിൽ ഉത്സവാഘോഷകമ്മിറ്റി പ്രസിഡണ്ട് നമ്പ്യാക്കൽ ബാലകൃഷ്ണൻ,സിക്രട്ടറി .ടി.സി.മോഹനൻ, നൂറുകണക്കിന് ഭക്ത ജനങ്ങളും സന്നിഹിതരായിരുന്നു.ഉത്സവം ഫെബ്രുവരി 11 ന് പരദേവതയുടെ തിറയോടെ പൂർത്തിയാവും
