KOYILANDY DIARY.COM

The Perfect News Portal

ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും നടത്തി

നടുവത്തൂർ: ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും നടത്തി. പുസ്തക പ്രദർശനം മലയാളം അധ്യാപിക രേഖ എൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബഷീർ കൃതികളും അതിലെ കഥാപാത്രങ്ങളും രേഖ ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി. സംസ്കൃതം അധ്യാപിക, രജില വി. കെ, സ്മിത പി, ഗൈഡ്സ് ലീഡർ ആർദ്ര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Share news