KOYILANDY DIARY.COM

The Perfect News Portal

ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വിതരണവും

ബാലുശ്ശേരി: കിനാലൂരിൽ ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വിതരണവും നടന്നു. കിനാലൂർ എസ്റ്റേറ്റ് പരിസരത്ത് നടന്ന യൂണിറ്റ് കൺവെൻഷൻ സി.ഐ.ടി.യു. ഏരിയ പ്രസിഡൻ്റ് എസ്.എസ്. അതുൽ ഇ.കെ. രമണിയ്ക്ക് മെമ്പർഷിപ്പ് നല്കി  ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ കെ.എം. ജലീൽ അദ്ധ്യക്ഷത വഹിച്ചു.
സിപിഐ(എം) ലോക്കൽ സെക്രട്ടറി കെ. കെ. ബാബു, യൂണിയൻ ഏരിയ സെക്രട്ടറി പി. ഷാനവാസ്, ട്രഷറർ ശരത്ത് കിഴക്കേടത്ത് എന്നിവർ സംസാരിച്ചു. അനൂപ്. കെ. സി (സെക്രട്ടറി), കെ.എം. ജലീൽ (പ്രസിഡൻ്റ്) എന്നിവരെ യൂണിയൻ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.
Share news