ഷോക്കേറ്റ് മരണം: യൂത്ത് കോൺഗ്രസ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വൈദ്യുതി ലൈൻ പൊട്ടി വീണ് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. രണ്ട് തവണയായി ഗൃഹനാഥൻ പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്ത കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് ഇത്ര ദാരുണമായ സംഭവത്തിന് കാരണമെന്നും കെ എസ് ഇ ബി യുടെ അനാസ്ഥ കാരണം കേരളത്തിൽ മരണം തുടർക്കഥയാവുകയാണെന്നും അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടു പോവുമെന്നും യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം പറഞ്ഞു.

ഉപരോധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. റാഷിദ് മുത്താമ്പി, നിഖിൽ കെ വി, ഷംനാസ് എം പി റിയാസ് എനിയാക്, ഷഫീർ കാഞ്ഞിരോളി, സജിത്ത് കാവും വട്ടം, മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, ഖാദർ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.
