ശിവന്യ പുറത്തയിലിന് കൊയിലാണ്ടിൽ സ്വീകരണം നൽകി
കൊയിലാണ്ടി: ശിവന്യ പുറത്തയിലിന് കൊയിലാണ്ടിൽ സ്വീകരണം നൽകി. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന നാഷണൽ കയാക്കിംഗ് & കനോയിങ്ങ് ചാമ്പ്യൻഷിപ്പിൽ നാഷണൽ ലെവൽ സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ശിവന്യ പുറത്തയിലിനാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകിയത്.

ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് ഷാൾ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എ.വി ധിനിൽ, അരുൺ മേലൂർ, ബൈജു പി. എം, പി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. മേലൂർ സ്വദേശിയായ പുറത്തയിൽ ബാബു, ബിന്ദു എന്നിവരുടെ മകളാണ് ശിവന്യ പുറത്തയിൽ.

