ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു

ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. പോര്‍ബന്തറിലെ സുഭാഷ് നഗര്‍ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. അരിയും പഞ്ചസാരയുമായി സൊമാലിയയിലേക്ക് പുറപ്പെടാനിരിക്കെയാണ് തീപിടുത്തം ഉണ്ടായത്.

ജാംനഗര്‍ ആസ്ഥാനമായുള്ള എച്ച്ആര്‍എം ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ള കപ്പലിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനാ വിഭാഗം എത്തി തീ അണച്ചു. അതേ സമയം തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് അതികൃതര്‍ വ്യക്തമാക്കി.

