KOYILANDY DIARY.COM

The Perfect News Portal

കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു

കൊച്ചിയിൽ കപ്പൽ മുങ്ങി കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളിൽ 6 എണ്ണം വീണ്ടെടുത്ത് കൊല്ലം പോർട്ടിൽ എത്തിച്ചു. അതേസമയം കേന്ദ്ര സർക്കാരിന്റെ മെർക്കന്റ് മറൈൻ വകുപ്പ് ഉദ്യോഗസ്ഥരും കൊല്ലത്ത് പരിശോധനയ്ക്കെത്തി. യുദ്ധകാല അടിസ്ഥാനത്തിലാണ് കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നത് ഇതിനായി നിയോഗിക്കപ്പെട്ട കരാറുകാരുടെ നേതൃത്വത്തിൽ തീരത്തുനിന്ന് കണ്ടെയ്നറുകൾ കൊല്ലം പോർട്ടിൽ എത്തിക്കുന്നത് തുടരുന്നു.

കഴിഞ്ഞ 3 ദിവസം കൊണ്ട് 6 കണ്ടയിനറുകളും തകർന്ന കണ്ടയിനറിലെ ഭാഗങ്ങളുo എത്തിച്ചു. കടലിൽ നിന്നുള്ള കണ്ടയിനർ മാലിന്യ നീക്കം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ മെർക്കന്റൈൽ മറൈൻ വകുപ്പ് ഉദ്യോഗസ്ഥർ കൊല്ലം പോർട്ട് സന്ദർശിച്ചു. പ്രതികൂല കാലാവസ്ഥ കണ്ടയിനർ വീണ്ടെടുക്കലിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് വാട്ടർ ലൈൻ എം.ഡി. മനോജ് പറഞ്ഞു. അതേസമയം കണ്ടെയ്നറിൽ നിന്ന് കടലിൽ ഒഴുകിയ ബഹുഭൂരിപക്ഷം തടികളും പോളിത്തലൈൻ ഗ്രന്യൂൾസും കസ്റ്റംസ് കണ്ടെടുത്ത് മഹസ്സർ തയാറാക്കി.

Share news