രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ; വൈദ്യ പരിശോധന നടത്താൻ പൊലീസ്

നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ്. രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈൻ പൊലീസിന് മൊഴി നൽകി. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്താനുള്ള പൊലീസിന്റെ ഏറ്റവും നിർണായകമായ തീരുമാനം. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ പിന്നിട്ടു.


ഷൈനിന്റെ ഫോൺ സന്ദേശങ്ങളും ഗൂഗിൾ പേ ഇടപാടുകളും ആണ് നിലവിൽ പൊലീസ് പരിശോധിക്കുന്നത്. ഇതിൽ കുറ്റം തെളിയിക്കും വിധം ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ കേസുടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സെൻട്രൽ എ.സി.പി സി. ജയകുമാർ, നാർക്കോട്ടിക് എ.സി.പി കെ. എ അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തിൽ പൂർണമായും സഹകരിക്കുന്നില്ല എന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്.

