KOYILANDY DIARY.COM

The Perfect News Portal

കൊളക്കാട് മിക്സഡ് എൽ പി. സ്കൂൾ ലൈബ്രറിക്ക് അലമാരയും പുസ്തകങ്ങളും സമർപ്പിച്ചു

കൊയിലാണ്ടി: വായനാവാരത്തോടനുബന്ധിച്ച് കൊളക്കാട് മിക്സഡ് എൽ പി. സ്കൂൾ ലൈബ്രറിക്ക് അലമാരയും പുസ്തകങ്ങളും സമർപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അമ്മ വായന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിർവ്വഹിച്ചു. മികച്ച വായനക്കാരായ ആരാധ്യ, ആത്മിക, അൻവി എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.
കൗൺസിലർ രമേശൻ വലിയാട്ടിൽ, കെ കെ. ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു.  ‘അമ്മമാർ വായിക്കുമ്പോൾ ‘ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണക്ലാസിന് മോഹനൻ മാസ്റ്റർ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്സ് നിഷാകുമാരി സ്വാഗതവും ബേബി വിനിജ നന്ദിയും പറഞ്ഞു.
Share news