KOYILANDY DIARY

The Perfect News Portal

ഷീല ടോമിക്ക് മണിയൂർ ഇ. ബാലൻ നോവൽ പുരസ്കാരം ലഭിച്ചു

കോഴിക്കോട് : നോവലിസ്റ്റും ചെറുകഥാകൃത്തുമായ മണിയൂർ ഇ. ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നോവൽ പുരസ്കാരത്തിന് ഷീല ടോമിയെ തെരഞ്ഞെടുത്തു ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവലിൻ്റെ രചയിതാവാണ് ഷീല ടോമി. 11,111 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ജൂൺ 9ന് പയ്യോളിയിൽ വെച്ച് നടക്കുന്ന മണിയൂർ ഇ. ബാലൻ അനുസ്മരണ പരിപാടിയിൽ വെച്ച് കേരള സാഹിത്യ അക്കാദമി മുൻ വൈസ് ചെയർപേഴ്സൺ ഡോ. ഖദീജ മുംതാസ് പുരസ്കാരം സമ്മാനിക്കും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഫൌണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.