“She Shine” റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മൂടാടി വനിതാ സെൽ സംഘടിപ്പിച്ച “She Shine” റെസിഡൻഷ്യൽ ക്യാമ്പ് 23-24 തിയ്യതികളിലായി കോളേജിൽ നടന്നു. ഗവ. കോളേജ് കൊണ്ടോട്ടി ഇംഗ്ലീഷ് വിഭാഗം മേധാവിയും കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവുമായ പ്രൊഫ. ഡോ. ആബിദ ഫാറൂക്കി ഉദ്ഘാടനം നിർവഹിച്ചു.
.

.
കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. എം. നസീർ, വൈസ് പ്രിൻസിപ്പാൾ ഷാഹിറ എം. കെ, വനിതാ സെൽ കോർഡിനേറ്റർ രജിത പി. കെ എന്നിവർ പരിപാടിയിൽ സംസാരിച്ചു. പ്രിയങ്ക(HOD,കമ്പ് യൂട്ടർ സയൻസ്), ജിംല (HOD, മാനേജ്മെന്റ് സ്റ്റഡീസ്, അനുപമ ജയൻ HOD (കോമേഴ്‌സ്), തർനൂം (കോളേജ് ചെയർ പേർസൺ) എന്നിവർ ആശംസ അറിയിച്ചു. സോണിയ വി.കെ (കോർഡിനേറ്റർ, വനിതാ സെൽ) നന്ദി പ്രകാശിപ്പിച്ചു.
.

.
സ്ത്രീ ശാക്തീകരണം, നിയമബോധം, മാനസിക ആരോഗ്യം, കല, യോഗ, സ്വയംതൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ വിവിധ വിദഗ്ധർ സെഷനുകൾ കൈകാര്യം ചെയ്തു. AWH കോളേജ്, ആനക്കര (പാലക്കാട്) നിന്നുള്ള വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.




