റീവാല്വേഷനിൽ എൽ എസ് എസ് നേടി ശരൺദേവ്
കൊയിലാണ്ടി: റീവാല്വേഷനിൽ എൽ എസ് എസ് നേടി വിജയിയായി ശരൺദേവ്. എസ്.ഡി. (കോതമംഗലം ജി.എൽ.പി.സ്കൂൾ പഠിക്കവെയാണ് എൽ.എസ്.എസ്.പരീക്ഷ എഴുതിയത്. വിജയം നേടുമെന്നുറപ്പുണ്ടായിരുന്നെങ്കിലും ഫലം വന്നപ്പോൾ നിരാശയായി. പിന്നീട് പുനർനിർണ്ണയത്തിന് അപേക്ഷ നൽകുകയായിരുന്നു. തിരുവങ്ങൂർ സ്കുളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. എളാട്ടേരി കേളോത്ത് താഴെ സതീഷ് ചന്ദ്രൻ്റെയും, ദിവ്യയുടെയും മകനാണ്. റീ വാല്വേഷനിൽ വിജയിയായ ശരൺദേവിനെ സ്കൂൾ പിടിഎ യും അദ്ധ്യാപകരും അഭിനന്ദിച്ചു.
