അരിക്കുളം വാകമോളിയിലെ താപ്പള്ളി(കൃഷ്ണപുരി) ശങ്കരൻ നായർ (79)
കൊയിലാണ്ടി അരിക്കുളം വാകമോളിയിലെ താപ്പള്ളി(കൃഷ്ണപുരി) ശങ്കരൻ നായർ (79) നിര്യാതനായി. കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡണ്ട്, വാകമോളി എൽ. പി സ്കൂൾ മുൻ പി ടി എ പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വാരര് കണ്ടി ലീല അമ്മ. മക്കൾ: ജയകൃഷ്ണൻ, ജയശ്രീ, ജ്യോതി ലക്ഷ്മി, ജയപ്രഭ. മരുമക്കൾ: മോഹനൻ തിരുവോട്, ബിജു അണേല, സുധീഷ് കോക്കല്ലൂർ. സഹോദരങ്ങൾ: പ്രഭാകരൻ നായർ, കുഞ്ഞി ലക്ഷ്മി അമ്മ, ബാലൻ നായർ, കാർത്യായനി അമ്മ, കരുണാകരൻ നായർ.
