ഷാജി കൊളത്തൂരിന അനുസ്മരിച്ചു

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തും പൊതുപ്രവർത്തനത്തിലൂടെയും വ്യക്തിമുദ്രവപ്പിച്ച ഷാജി കൊളത്തൂരിന്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കൊളത്തൂരിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം നിയാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ രാജീവൻ കുളത്തൂർ അധ്യക്ഷൻ ആയിരുന്നു.
.

.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജിത്ത് കുരുവട്ടൂർ, ഷാജു മാസ്റ്റർ നിസാർ പുനത്തിൽ, അഡ്വ. പി രാജേഷ് കുമാർ, കരിപ്പാല ബാബു, കെഎം രവി, ഈ സുരേഷ് കുമാർ, കോരപ്പറ്റ് ശ്രീനിവാസൻ, കെ നിരൂപ് എന്നിവർ സംസാരിച്ചു. അനൂപ് പടപ്പുറത്ത് സ്വാഗതവും ടി കെ രജീഷ് കുമാർ നന്ദിയും പറഞ്ഞു.
