KOYILANDY DIARY.COM

The Perfect News Portal

സതീശനെതിരെ ആഞ്ഞടിച്ച് ഷാഫി- രാഹുല്‍ സൈബര്‍ ഹാൻഡിലുകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക കേസില്‍ കോണ്‍ഗ്രസിലെ സൈബര്‍ യുദ്ധം ശക്തമാകുന്നു. വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മുന്നോട്ടുപോകുകയാണ് ഷാഫി. രാഹുല്‍ സൈബര്‍ ഹാൻഡിലുകള്‍. അതേസമയം, പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന സതീശനെ പിന്തുണക്കാതെയിരിക്കുകയാണ് എ വിഭാഗവും രമേശ് ചെന്നിത്തലയും. സതീശന്റെ പവര്‍ ഗ്രൂപ്പിലെ വിള്ളലിലും ഏറ്റുമുട്ടലിലും മാറിനിന്ന് കളികാണുകയാണ് എ വിഭാഗവും രമേശ് ചെന്നിത്തലയും. രാജ്മോഹന്‍ ഉണ്ണിത്താനെപ്പോലെ ചുരുക്കം നേതാക്കള്‍ മാത്രമാണ് സൈബര്‍ വെട്ടുകിളി കൂട്ടത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

സതീശന്‍ പരസ്യമായി തള്ളിപ്പറഞ്ഞ കെ പി സി സി ഡിജിറ്റല്‍ ടീമിനെ രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് പിന്തുണക്കുന്നതും സൈബര്‍ യുദ്ധത്തില്‍ അഭിപ്രായം പറയാത്തതിലും വ്യക്തമായ സൂചനയുണ്ട്. പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്ന സതീശനെ പിന്തുണക്കാതെ ഒഴിയുകയാണ് എ വിഭാഗവും രമേശ് ചെന്നിത്തലയും.

അതേസമയം, ഷാഫിയുടെ സൈബര്‍ ഗ്രൂപ്പുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരിച്ചുവരവിനായി സജീവമായ ശ്രമം തുടരുകയാണ്. ചില പി ആര്‍ ഗ്രൂപ്പുകളുടെയും സ്ഥിരം ചര്‍ച്ച വിദഗ്ധരുടെയും സോഷ്യല്‍ മീഡിയാ ഇടപെടല്‍ ഇതിന് ഉദാഹരണമായി മറുഭാഗം ചൂണ്ടിക്കാട്ടുന്നു.

Advertisements
Share news