ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

തൊടുപുഴ: ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സമ്മേളനത്തിനെത്തിയ ഗവർണറെ എസ്എഫ്ഐ അഞ്ചിടങ്ങളിൽ കരിങ്കൊടി കാണിച്ചു. കനത്ത പൊലീസ് സുരക്ഷയിലും എസ്എഫ്ഐ കരിങ്കൊടി കാണിക്കുകയും പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്തു.

രാജ്‌ഭവൻ മാർച്ച് നടക്കുന്ന ഇന്ന് തന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയ്ക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് രാജ്ഭവൻ മാർച്ച്.

