KOYILANDY DIARY.COM

The Perfect News Portal

നെറ്റ് പരീക്ഷ അട്ടിമറി വിഷയത്തിൽ കണ്ണൂരിൽ എസ് എഫ് ഐ മാർച്ച് സംഘടിപ്പിച്ചു

നെറ്റ് പരീക്ഷ അട്ടിമറി വിഷയത്തിൽ കണ്ണൂരിൽ എസ് എഫ് ഐ മാർച്ച് സംഘടിപ്പിച്ചു. ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറികടന്നു. അതേസമയം നീറ്റ് യു ജി ഹര്‍ജികളില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജികളിലാണ് നടപടി.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. കൗണ്‍സിലിംഗ് നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത തകർന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് എ എ റഹീം എം പി. രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും റഹിം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

Share news