KOYILANDY DIARY.COM

The Perfect News Portal

സംഘപരിവാര്‍ അജണ്ടക്കെതിരെ സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്

സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്ന സംഘപരിവാര്‍ അജണ്ടക്കെതിരായി സര്‍വകലാശാലകളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പോലീസ് ബാരിക്കേഡ് മറികടന്ന് എസ്എഫ്‌ഐ. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ വൈസ് ചാന്‍സിലറുടെ ചേംബറിന് മുന്നിലെത്തി എസ്എഫ്‌ഐ പ്രതിഷേധിച്ചു. കാലിക്കറ്റ് എസ്എഫ്‌ഐ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളിലേക്കാണ് എസ്എഫ്‌ഐ മാര്‍ച്ച് സംഘടിപ്പിച്ചത്. കേരള കാലിക്കറ്റ സര്‍വകലാശാലകളിലെ വൈസ് ചാന്‌സലര്‍മാര്‍ രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എസ്എഫ്‌ഐ നാല് സര്‍വകലാശാലകളിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചത്.

Share news