യുവതിക്ക് നേരെ ലൈംഗിക അതിക്രമം; റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി
കോഴിക്കോട് പയ്യോളിയിൽ ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി. പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പുറത്താക്കിയത്. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർത്ഥിയും കെ എസ് യു പ്രവർത്തകനുമായിരുന്നു. ബുധനാഴ്ച പയ്യോളി ഐപിസി റോഡിലൂടെ ഫിറ്റ്നസ് സെൻ്ററിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയായിരുന്നു.