KOYILANDY DIARY.COM

The Perfect News Portal

സഹയാത്രികക്ക് നേരെ ലൈം​ഗികാതിക്രമം; വിമാന യാത്രക്കാരൻ അറസ്റ്റിൽ

ഡൽഹി- ചെന്നൈ ഇൻഡി​ഗോ വിമാനത്തിൽ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന യുവതിയുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ എന്ന 45 കാരൻ യുവതിയെ മോശമായി സ്പർശിക്കുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് വിമാന ജീവനക്കാർ സംഭവത്തിൽ ഇടപെടുകയും യുവതി ലോക്കൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്തയുടനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇൻഡി​ഗോ അധികൃതർ ഔദ്യോ​ഗികമായി പ്രതികരണമറിയിച്ചിട്ടില്ല.

Share news