KOYILANDY DIARY.COM

The Perfect News Portal

ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണ ഇന്ന് ബംഗളൂരുവിൽ തിരിച്ചെത്തിയേക്കും

ലൈംഗികാതിക്രമക്കേസിൽ പ്രജ്വൽ രേവണ്ണ ഇന്ന് ബംഗളൂരുവിൽ തിരിച്ചെത്തിയേക്കും. ജർമനിയിൽ നിന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. മ്യൂണിക്കിൽ നിന്നാണ് ഫ്‌ളൈറ്റ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കിൽ നിന്ന് പുറപ്പെടുന്ന വിമാനം അർദ്ധരാത്രി 12.30 ന് ബെംഗളുരുവിൽ എത്തും. പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുക്കും.

ഇതിനിടെ എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഈ മാസം 13 ന് ബെംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ്‌ ജാമ്യം. അഞ്ച് ലക്ഷം രൂപ പിഴയടക്കണം, അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേസ് തീരും വരെ മൈസൂരുവിലെ കെ ആർ നഗറിൽ പ്രവേശിക്കരുത് എന്നിവയാണ് ഉപാധികൾ.

 

ഈ മാസം നാലിനാണ് ജെഡിഎസ് എംഎൽഎ എച്ച്.ഡി. രേവണ്ണ അറസ്റ്റിലായത്. എച്ച്.ഡി ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് രേവണ്ണയെ കസ്റ്റിഡിയിലെടുത്തത്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Advertisements

 

ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്. ഇതിന് പിന്നാലെ എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലിലായിരുന്നു അന്വേഷണസംഘം. നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകത്തിനെ തുടർന്ന് രേവണ്ണക്കെതിരെ പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Share news