ലൈംഗികാതിക്രമ കേസ്; സംവിധായകൻ വി.കെ. പ്രകാശിൽ നിന്നും പൊലീസ് മൊഴിയെടുത്തു
ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന യുവ കഥാകൃത്തിൻ്റെ പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് സംവിധായകനിൽ നിന്നും മൊഴി രേഖപ്പെടുത്തിയത്. അതേസമയം, സംഭവത്തിൽ സത്യം തെളിയുമെന്ന് സംവിധായകൻ വി.കെ. പ്രകാശ് പ്രതികരിച്ചു.

കേസിൽ നിയമപരമായി മുന്നോട്ട് പോകും. വിഷയത്തിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ല. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ വി.കെ. പ്രകാശിന് ഹൈക്കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.

