KOYILANDY DIARY.COM

The Perfect News Portal

സന്തോഷ്‌ വർക്കി ഉൾപ്പെടെ അഞ്ച്‌ പേർക്കെതിരെ ലൈം​ഗികാതിക്രമ കേസ്

കൊച്ചി: സന്തോഷ്‌ വർക്കി (ആറാട്ടണ്ണൻ) ഉൾപ്പെടെ അഞ്ച്‌ പേർക്കെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ്‌ കേസെടുത്തു. സൗത്ത്‌ ചിറ്റൂരിൽ താമസിക്കുന്ന മേക്കപ്പ്‌ ആർടിസ്‌റ്റായ ട്രാൻസ്‌ജെൻഡറിന്റെ പരാതിയിലാണ്‌ ചേരാനെല്ലൂർ പൊലീസ്‌ കേസെടുത്തത്‌.

 

 

സമൂഹ മാധ്യമ താരം അലിൻ ജോസ്‌ പെരേര, അഭിലാഷ്‌ അട്ടായം, ബ്രൈറ്റ്‌, ഹ്രസ്വ ചിത്ര സംവിധായകൻ വിനീത് എന്നിവരും കേസിൽ പ്രതികളാണ്‌. ഏപ്രിലിൽ സൗത്ത്‌ ചിറ്റൂരിലെ ട്രാൻസ്‌ജെൻഡറിന്റെ വാടകവീട്ടിൽ വെച്ചായിരുന്നു പീഡനം. ട്രാൻസ്‌ ജെൻഡറിനെ വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. 

സിനിമയിലെ ഭാഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ വീട്ടിലെത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്‌. വിനീതും ട്രാൻസ്‌ജെൻഡറുമായി സൗഹൃദത്തിലായിരുന്നുവെന്ന്‌ പരാതിയിലുണ്ട്‌. വിനീതുമായുള്ള പരിചയത്തിന്റെ പുറത്താണ്‌ മറ്റ്‌ പ്രതികൾ വീട്ടിലെത്തിയതെന്നും പരാതിയിൽ പറയുന്നു.

Advertisements

 

Share news