കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ഓവു ചാലിൽനിന്ന് മലിന ജലം പുറത്തേക്കൊഴുകി ദുർഗന്ധം വമിക്കുന്നു

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ഓവു ചാലിൽനിന്ന് മലിന ജലം പുറത്തേക്കൊഴുകി ദുർഗന്ധം വമിക്കുന്നതായി പരാതി. ഇതോടെ യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായിരിക്കുകയാണ്. ബസ്സ് സ്റ്റാൻ്റ് കെട്ടിടത്തിലെ ഹോട്ടലുകളിൽ നിന്നും കൂൾബാറുകളിൽ നിന്നുമുള്ള വേസ്റ്റ് വെള്ളം ട്രൈനേജിലേക്കാണ് ഒഴുക്കിവിടുന്നതെന്നാണ് അറിയുന്നത്. ഇപ്പോൾ ഓവുചാൽ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. ഇന്നലെ ഉച്ച്ക്കുശേഷമാണ് മലിനജലം പുറത്തേക്കൊഴുകിവന്നത്.

ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി. ഇടപെട്ടതോടെ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി ലീക്കായ ഭാഗങ്ങളിൽ ഇന്നലെ രാത്രിതന്നെ പ്ലാസ്റ്റർ ചെയ്ത് പരിഹരിച്ചെങ്കിലും ഇന്ന് മറ്റിടങ്ങളിലും മലിനജലം പുറത്തേക്കൊഴുകുന്ന സ്ഥിതിയാണുള്ളത്. ശക്തമായ മഴകൂടി വന്നുകഴിഞ്ഞാൽ ബസ്സ്റ്റാൻ്റ് പൂർണ്ണമായും മാലിന്യത്താൽ മുങ്ങുമെന്നാണ് കച്ചവടക്കാരും യാത്രക്കാരും പറയുന്നത്.


മാലിന്യം പുറംതള്ളുന്ന ഹോട്ടലുകൾ താൽക്കാലികമായി അടച്ചിട്ട് മെയിൻ്റനൻ്റ്സ് നടത്തി മാലിന്യം പൂർണ്ണമായും സംസ്ക്കാരിക്കാനുള്ള സാവിധാനം ഉണ്ടാക്കേണ്ടതുണ്ട്. മഴക്കാലമായതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാണ് മറ്റുള്ള കച്ചവടക്കാരും ബസ്സ് ജീവനക്കാരും യാത്രക്കാരും പറയുന്നത്.

