കൊയിലാണ്ടി ഇസ്റ്റ് റോഡിലെ അഴുക്ക് ചാലിൽ മലിനജലം കെട്ടിക്കിടക്കുന്നു
കൊയിലാണ്ടി ഇസ്റ്റ് റോഡിലെ അഴുക്ക് ചാലിൽ മലിനജലം കെട്ടിക്കിടക്കുന്നതായി വ്യാപാരി വ്യവസായി ഏകോപനസമിതി. മലിനജലം കെട്ടിക്കിടക്കുന്നത് കാരണം കച്ചവടക്കാർക്കും കാൽനടയാത്രക്കാർക്കും ദുരിതമായിരിക്കുകയാണെന്നും അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി ഇന്ദു എസ് എൻ ശങ്കരിക്ക് നിവേദനം കൈമാറി.

പൊട്ടിപ്പൊളിഞ്ഞ ഓവ്ചാലിൽ നിന്ന് സഹ്യമായ ദുർഗന്ധം വമിക്കുന്നത് കാരണം മൂക്ക് പൊത്താതെ കച്ചവടം ചെയ്യാനും പരിസരത്തുകൂടി നടന്ന് പോകാനും പറ്റാത്ത അവസ്ഥയിലായിരികുകയാണ്. അധികൃതർക്ക് പലതവണ പരാതി പറഞ്ഞെങ്കിലും ഇതുവരെ പരിഹാരം കാണാത്തതിനാലാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിക്ക് പരാതി നൽകി. റിയാസ് അബൂബക്ക്ർ, പ്രബീഷ് ശങ്കർ, റോസ് ബെന്നറ്റ്, ഷീബ ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി.
