ശക്തമായ പൊടിക്കാറ്റ്: ദില്ലിയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി

ദില്ലിയില്‍ ഉണ്ടായ ശക്തമായ പൊടിക്കാറ്റില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി. കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ രാത്രി 9 മണി വരെ റെഡ് സോണ്‍ പ്രഖ്യാപിച്ചിരുന്നു. 50ഓളം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മണിക്കൂറോളം വൈകി.

25 ഓളം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടി വന്നു. ശനിയാഴ്ച ഏഴ് ഫ്ളൈറ്റുകള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. വിമാനം വൈകിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ പ്രതിഷേധിച്ചു. യാത്രയെ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു യാത്രക്കാരുടെ ആക്ഷേപം.

വെള്ളിയാഴ്ച വൈകിട്ടോടെ അപ്രതീക്ഷിതമായി പെട്ടെന്നുണ്ടായ പൊടി കാറ്റും മഴവും ദില്ലി എന്‍സിആറിനെ വലച്ചു. കനത്ത ചൂടില്‍ നിന്നും വലിയൊരാശ്വസമാണ് മഴയെങ്കിലും പ്രദേശത്തെ ആകമാനം അവതാളത്തിലാക്കിയിരിക്കുകയാണ് പൊടിക്കാറ്റും മഴയും. കനത്ത നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നും ഇടിയോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദില്ലി വിമാനത്താവളത്തില്‍ പതിനഞ്ചോളം ഫ്ളൈറ്റുകളാണ് വഴിതിരിച്ച് വിട്ടത്.

