ദേശീയപാതയിൽ വെങ്ങളത്ത് സ്വകാര്യ ബസ്സ് പാലത്തിൻ്റ കൈവരിയിലിടിച്ച് നിരവധി പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയിൽ വെങ്ങളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് പാലത്തിൻ്റ കൈവരിയിലിടിച്ച് നിരവധി പേർക്ക് പരിക്ക്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. കോഴിക്കോട് നിന്നും കണ്ണൂർ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന പാലക്കാടൻ എന്ന ബസ്സാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയത്. ബസ്സിന്റെ മുൻഭാഗത്തെ നിരവധി യാത്രക്കാർക്ക് പരിക്കുണ്ട്. ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെക്ക് മാറ്റി. അമിത വേഗതയിലായിരുന്നു ബസ്സ് ഓടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.
