ദേശീയ പാതയിൽ നന്തി മേൽപ്പാലത്തിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി മേൽപ്പാലത്തിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹോളി മാത ബസും കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന മിന്നൽ ബസ്സുമാണ് നേർക്ക് നേർ കൂട്ടിയിടിച്ചത്. കോഴിക്കോട്ടേയ്ക്ക് പോകുന്ന ബസ് സൈഡ് മാറി, നേർക്കുനേർ വന്നിടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ബസിൽ 49 പേർ ഉണ്ടായിരുന്നു.

ബസ്സുകളുടെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിലുള്ളവർ റിനീഷ് (39), ഷിൽന (27), നൗഷിത (34), സുരേഷ്ബാബു (62), ശ്രീജ (54), നിസാർ (52), നീനു (28) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ബസ്സുകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു കൊയിലാണ്ടി പോലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

