ചാൻസലർക്കെതിരെ പ്രതിഷേധിച്ചതിന് അറസ്‌റ്റിലായ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ നാമനിർദേശം ചെയ്ത ചാൻസലർ കൂടിയായ ഗവർണർക്കെതിരെ പ്രതിഷേധിച്ചതിന് അറസ്‌റ്റിലായ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. വിദ്യാർത്ഥികളും എസ്‌എഫ്‌ഐ പ്രവർത്തകരും ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികളുമായ യദു കൃഷ്‌ണൻ, ആഷിക് പ്രദീപ്, ആർ ജി ആശിഷ്, ദിലീപ്, റയാൻ, അമൻ ഗഫൂർ, റിനോ സ്‌റ്റീഫൻ എന്നിവർക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നൽകിയത്.

പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മാതാപിതാക്കളില്‍ ഒരാള്‍ വീതം ജാമ്യം നില്‍ക്കണം. എസ്എഫ്‌ഐക്കാര്‍ തിരുവനന്തപുരം ജില്ല വിട്ടുപോകരുത്. കോളജിലെ അറ്റന്‍ഡന്‍സ് രേഖകള്‍ മൂന്ന് മാസം കൂടുമ്പോള്‍ ഹാജരാക്കണം. കൗണ്‍സിലിംഗിന് ഹാജരാകണം. തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി സൗജന്യ കൗണ്‍സിലിംഗ് നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ നാമനിർദേശം ചെയ്‌തതിനെതിരെ ഡിസംബർ 11ന് തിരുവനന്തപുരം പാളയത്ത് ഗവർണറെ കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്‌തുവെന്നാണ് കേസ്. സംഭവത്തെ തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു.

