KOYILANDY DIARY.COM

The Perfect News Portal

ഹിമാചൽ പ്രദേശിലെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു

മണാലി: ഹിമാചൽ പ്രദേശിലെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു. അഞ്ച്‌ പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്‌ഡിവിഷനിലെ ജാദൺ ഗ്രാമത്തിലാണ്‌ മേഘവിസ്‌ഫോടനം റിപ്പോർട്ട് ചെയ്‌തത്‌. സംഭവത്തിൽ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.

ഹിമാചല്‍ പ്രദേശില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്തതോ അതിശക്തമായതോ ആയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് മലയോര മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി.

 

Share news