KOYILANDY DIARY.COM

The Perfect News Portal

സേവാഭാരതി തലചായ്ക്കാനൊരിടം പദ്ധതി, മാധവി അമ്മക്കും മകൾക്കും വീടായി

മാധവി അമ്മക്കും മകൾക്കും വീടായി. കൊയിലാണ്ടി: തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി സേവാഭാരതി പണി പൂർത്തികരിച്ചു നൽകിയ വീട് ജനുവരി 14 ന് കുറുവങ്ങാട് കാക്രാട്ടു കുന്ന് ഊരാളിക്കണ്ടി മീത്തൽ മാധവി അമ്മയ്ക്കും മകൾ ഷനിലയ്ക്കും നൽകും. താമസ യോഗ്യമല്ലാത്ത വീട്ടിൽ താമസിക്കുന്ന മാധവി അമ്മയുടെയും മകളുടെയും ദുരിതാവസ്ഥ പത്ര വാർത്തയായി വന്നതിനെ തുടർന്നാണ് കൊയിലാണ്ടി സേവാഭാരതി വീട് നിർമ്മാണം പൂർത്തിയാക്കിയത്.
14 ന് രാവിലെ 10 മണിക്ക് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ത പുരി സ്വാമി വീടിൻ്റെ താക്കോൽ ദാനം നിർവഹിക്കും. വി. എം. മോഹനൻ അധ്യക്ഷത വഹിക്കും. കൊയിലാണ്ടിയിൽ സേവാഭാരതി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്. നേരത്തെ ചെറിയമങ്ങാട് തോട്ടുമുഖത്ത്  വിനോദിനി, മകൾ പ്രിയങ്ക, മേലൂർ തൈക്കണ്ടി താഴ കല്യാണി അമ്മ എന്നിവർക്കാണ് സേവാഭാരതി വീട് നിർമ്മിച്ച് നൽകിയത്.
Share news