KOYILANDY DIARY.COM

The Perfect News Portal

കാസർഗോഡ് അടയ്ക്കാ സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കുക; ഐക്യകർഷക സംഘം

കാസർഗോഡ് അടയ്ക്കാ സംസ്ക്കരണ ഫാക്ടറി സ്ഥാപിക്കണമെന്ന് ഐക്യകർഷക സംഘം ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ അടയ്ക്ക ഉൽപ്പാദിക്കുന്ന ജില്ലയായ കാസർഗോഡിൽ അടയ്ക്ക ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറി പോലുമില്ല. നിലവിൽ ഇതര സംസ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. വിവിധതരം വ്യാവസായിക കാർഷിക ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ അടയ്ക്ക ഉപയോഗിക്കുന്നു.
ജില്ലയിൽ സംസ്കരണ ഫാക്ടറി സ്ഥാപിച്ചാൽ പ്രതിസന്ധി നേരിടുന്ന കർഷകർക്ക് ഗുണകരമാകും. നിലവിൽ അടയ്ക്ക കർഷകർക്ക് ഒരു സഹായവും സർക്കാറിൽ ലഭിക്കുന്നില്ല. കാഞ്ഞങ്ങാട് ചേർന്ന ഐക്യകർഷകസംഘം കാസർഗോഡ് ജില്ലാ പ്രവർത്തകയോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എസ് എസ് സുധീർ ഉദ്ഘാടനം ചെയ്തു. ആർ എസ് പി ജില്ല സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി റഷീദ് പുളിയഞ്ചേരി, ജില്ലാ സെക്രട്ടറി സി രാമചന്ദ്രൻ നായർ പ്രസിഡണ്ട് വിനോദ് പെരുതടി, സി രാജേഷ്, ബാലചന്ദ്രൻ കുറിഞ്ഞി, അക്ഷയ് പൂക്കാട് തുടങ്ങിയവർ സംസാരിച്ചു.
Share news