സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടത്തി

കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് എ ക്ലാസ് മെമ്പർമാരുടെ വാർഷിക പൊതുയോഗം നടത്തി. ഭരണ റിപ്പോർട്ടും അനുബന്ധ സ്റ്റേറ്റുമെൻ്റുകളും അവതരിപ്പിച്ച് പാസാക്കി. പ്രസിഡണ്ട് കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ. മുരളീധരൻ തോറോത്ത്, സി.പി. മോഹനൻ എന്നിവർ സംസാരിച്ചു. ഡയറക്ടർമാരായ ഉണ്ണികൃഷ്ണൻ മരളൂർ, എൻ. എം പ്രകാശൻ, പി. വി. വത്സൻ, വി. എം. ബഷീർ, എം. പി. ഷംനാസ്, ടി. പി. ശൈലജ, എം. ജനറ്റ്, സെക്രട്ടറി കെ. ടി. ലത എന്നിവർ പങ്കെടുത്തു.
