യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ കഴിഞ്ഞ 3 വർഷത്തോളം കാലം മികച്ച നിലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി നേതൃത്വം നൽകിയ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാകേഷ് എം. എസ്സിന് ഹാർബർ മാനേജ്മെൻ്റ് സൊസൈറ്റിയുടെ (എച്ച്.എം.എസ്സ്) നേതൃത്വത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി. നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി. പി. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഫിഷറീസ് ഓഫീസർ ആതിര സ്വാഗതം പറഞ്ഞു. സി. എം. സുനിലേശൻ, യു. കെ. രാജൻ, കെ. പി. മണി, ഹരീശൻ, പി. കെ. സുരേഷ്, പുരുഷോത്തമൻ, പി. പി. സുരേശൻ, വി. പി. മുസ്തഫ, അസി. എഞ്ചിനീയർ ഷീന, വി. കെ സുധാകരൻ എന്നിവർ സംസാരിച്ചു.
