KOYILANDY DIARY

The Perfect News Portal

ഇൻസ്റ്റഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്തു; യുവതിക്ക് ക്രൂരമർദനം

ഇൻസ്റ്റഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്റെ ക്രൂര മർദ്ദനം. യുവതിയുടെ കണ്ണിനു ഗുരുതര പരിക്കേറ്റു. യുവതിയുടെ പരാതിയിൽ കൊടുവള്ളി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ ഓമശ്ശേരി നടമ്മൽപൊയിലിൽ ആണ് സംഭവം. യുവതിയുടെ നാട്ടുകാരനായ ചെറുവോട്ട് മിർഷാദ് എന്ന യുവാവിനെതിരെയാണ് പരാതി. തൻ്റെ ഇൻസ്റ്റഗ്രാം ഐഡിയിലേക്ക് പ്രതി അശ്ലീലമെസേജ് നിരന്തരം അയക്കുകയായിരുന്നു.

തക്കതായ മറുപടി നൽകിയെങ്കിലും ഇത് ആവർത്തിച്ചതോടെ പെൺകുട്ടി യുവാവിൻ്റെ വീട്ടിലെത്തി പരാതി പറഞ്ഞിരുന്നു. ഇതെ തുടർന്നായിരുന്നു മർദ്ദനം. സംഭവത്തിൽ കൊടുവള്ളി പൊലീസ് ഐപിസി 341,323,324,354 വകുപ്പുകൾ ചേർത്ത് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ തന്റെ കണ്ണിനും തലക്കും പരിക്കേൽക്കുകയും വിവാഹ നിശ്ചയ സമയത് കെട്ടിയ സ്വർണ്ണം നഷ്ടപ്പെടുകയും ചെയ്തു.