KOYILANDY DIARY.COM

The Perfect News Portal

മുതിർന്ന സിപിഐ(എം) നേതാവ് മൃദുൾ ഡേ (76) അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന പത്ര പ്രവർത്തകനും എഴുത്തുകാരനും സിപിഐ(എം) മുൻ കേന്ദ്ര കമ്മറ്റി അം​ഗവും പശ്ചിമ ബംഗാൾ  സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവുമായിരുന്ന മൃദുൾ ഡേ (76) അന്തരിച്ചു. ദീർഘകാലം പാർടി സംസ്ഥാന കമ്മറ്റി മുഖ പത്രമായ ഗണശക്തിയുടെ ചീഫ് റിപ്പോർട്ടറും പത്രാധിപ സമിതിയംഗവുമായി പ്രവർത്തിച്ചു. അർബുദ ബാദയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ വെച്ചായിരുന്നു  അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്


ചൊവ്വാഴ്ച മൃതദേഹം സിപിഐഎം സംസ്ഥാന കമ്മറ്റി ആഫീസിൽ കൊണ്ടുവന്ന് പെതു ദർശനത്തിനു വെച്ചു. പാർടി സംസ്ഥാന സെക്രട്ടറി മുഹമ്മ്വ് സലിം, പിബിയംഗങ്ങളായ സൂര്യകാന്ത മിശ്ര, രാംചന്ദ്ര ഡോം, ഇടതുമുന്നണി ചെയർമാൻ ബിമൺ ബസു തുടങ്ങി നിരവധി നേതാക്കളും   പ്രവർത്തകരും മാധ്യമ പ്രവർത്തകരും അന്തിമോപചാരം അർപ്പിച്ചു. അവിടെ നിന്നും ഗണിശക്തി ആഫീസിൽ കൊണ്ടു പോയ ശേഷം കെയ്ത്തല വൈദ്യതി ശ്മശാനത്തിൽ എത്തിച്ച് സംസ്‌കരിച്ചു.

1947 ജൂൺ 9ന് ബംഗ്ലാദേശിൽപ്പെട്ട ചിറ്റഗോംഗിലാണ് മൃദുൾ ജനിച്ചത്. അച്ചൻ ഡോക്ടർ ജഗേഷ് ചന്ദ്ര ഡേ പ്രമുഖ സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉന്നത പഠനത്തിനായി മൃദുൾ കൊൽക്കത്തയിലെത്തി. ഇവിടെ നിന്ന് ബിരുദം നേടിയ ശേഷം സിലിഗുരി ഉത്തര ബംഗാൾ സർവ്വ കലാശാലയിൽ നിന്ന് എം എസി പാസ്സായി. അവിടെ ഇടതുപക്ഷ വിദ്യാർത്ഥി രഷ്ട്രീയത്തിൽ സജീവമായി. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ ക്യാമ്പസുകളിലും പുറത്തും നിലനിന്നിരുന്ന കോഗ്രസ് ഗുണ്ടാ തേർവാഴ്ചയ്ചക്കെതിരെ പോരാടി. അക്രമത്തിനെതിരെ നടത്തിയ ചെറുത്തു നിൽപ്പിനെ തുടർന്ന് കള്ള കേസ്സിൽ കുടുക്കി അറസ്റ്റു ചെയ്തു. ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞു.

Share news