ചങ്ങരോത്ത് “ദൃശ്യ 2025” ഫെസ്റ്റിൽ വയോജന സംഗമം നടന്നു

ചങ്ങരോത്ത്: ചങ്ങരോത്ത് “ദൃശ്യ ഫെസ്റ്റ് 2025” വയോജന സംഗമം സെമിനാർ സംഘടിപ്പിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. സ്നേഹവും ദാനവും കൊടുക്കാനുള്ളതാണെന്നും, തിരിച്ച് കൊടുക്കാനുള്ളതല്ലെന്നും, അങ്ങനെ ചെയ്യുമ്പോഴാണ് നൈരാശ്യ രഹിത ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കൂഎന്നും അദ്ദേഹം പറഞ്ഞു. മേജർ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വിജയൻ മാസ്റ്റർ മുല്ലപ്പള്ളി സ്വാഗതവും, കൃഷ്ണദാസ് നന്ദിയും പറഞ്ഞു. കെ. രാഘവൻ മാസ്റ്റർ, ജയശീലൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി.
