സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനം നടത്തി
.
കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനവും ഭാരവാഹികളെ തിരഞ്ഞെടുപ്പും സ്ഥാപക പ്രസിഡണ്ട് അഡ്വ. എം സി ഭട്ടത്തിരിപ്പാട് അനുസ്മരണവും നടത്തി. മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. രാഘവൻ ടി. പി, പൊന്നമ്മ ടീച്ചർ, പുഷ്പരാജൻ എൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ കൗൺസിൽ അംഗം ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.



