KOYILANDY DIARY.COM

The Perfect News Portal

സുരക്ഷ മുഖ്യം; വാട്‌സ്ആപ്പിൽ പുതിയ ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു

.

സൈബർ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാട്‌സ്ആപ്പിൽ ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ ഫീച്ചർ എത്തുന്നു. സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതകൾ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ വരുന്നതെന്നാണ് റിപോർട്ടുകൾ. വാട്‌സ്ആപ്പ് സവിശേഷതകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബീറ്റഇൻഫോ വാട്‍സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ഫീച്ചര്‍ ഉള്ളതായി അറിയിച്ചു.

 

പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്‌മെൻ്റുകളും തടയുക എന്നിങ്ങനെയുള്ള നിരവധി സുരക്ഷ ക്രമീകരണങ്ങൾ അടങ്ങിയതാണ് പുതിയ ഫീച്ചർ. കോളുകൾക്കിടയിൽ വാട്‌സ്ആപ്പ് സെർവറുകൾ വഴി ആശയവിനിമയങ്ങൾ റൂട്ട് ചെയ്ത് ഐപി അഡ്രസ് സംരക്ഷണം ഈ സംവിധാനം ഉറപ്പാക്കും.

Advertisements

 

അതോടൊപ്പം മാൽവെയർ അല്ലെങ്കിൽ ഫിഷിംഗ് ലിങ്കുകൾ അടങ്ങിയ ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെൻ്റുകൾ എന്നിവ അജ്ഞാത കോൺടാക്റ്റുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നത് തടയുകയും ചെയ്യും. ഇത്തരം അക്കൗണ്ടുകളുമായുള്ള സംഭാഷണങ്ങൾ ടെക്സ്റ്റ് സന്ദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുന്നത് വഴി അപകടസാധ്യത കുറയ്ക്കാനും വഴിവെക്കുമെന്നാണ് പ്രതീക്ഷ.

Share news